Sorry, you need to enable JavaScript to visit this website.

ഓട്ടോറിക്ഷയും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരു മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു

തൃശൂര്‍: തൃശൂര്‍ എറവില്‍ ഇന്ന് പുലര്‌ച്ചെ ഓട്ടോറിക്ഷയും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരു മരണം. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ജിത്തുവാണ് മരിച്ചത്. ജിത്തുവിന്റെ ഭാര്യ നീതു, മൂന്നു വയസുകാരന്‍ മകന്‍ അദ്രിനാഥ്, പിതാവ് കണ്ണന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്രിനാഥിനെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോള്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ക്കും, ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിക്കും കാര്യമായ പരുക്കില്ല.

 

Latest News