Sorry, you need to enable JavaScript to visit this website.

രുചിയും മധുരവും പകര്‍ന്ന് മറയൂരില്‍ ചക്കക്കാലം

ഇടുക്കി-ഇടക്കാലത്ത് മറയൂരില്‍ നിന്നും മാറി നിന്നിരുന്ന ചക്ക മധുരം മടങ്ങി വരുന്നു. ഇത്തവണ തേന്‍ വരിക്കയും കൂഴ ചക്കയും നിറഞ്ഞിരിക്കുകയാണ് മറയൂരില്‍. നാട്ടിലെ മറ്റിടങ്ങളില്‍ മഴക്കാലം എത്തിയതോടെ ചക്കക്കാലം പിന്‍വാങ്ങിയപ്പോഴാണ് മറയൂരിലെ പ്ലാവുകള്‍ ചക്ക സമൃദ്ധി നല്‍കുന്നത് എന്നതാണ് കൗതുകം.   
ഭൂ പ്രകൃതിയുടെ പ്രത്യേകതയാലും മറ്റും മറയൂര്‍ മേഖലയിലെ ചക്കക്ക് രുചി  ഏറെയായതിനാല്‍ വിനോദസഞ്ചാരികള്‍ക്കും പ്രിയമാണ്. സീസണ്‍ വേളകളില്‍ ജനവാസ മേഖലയിലേക്ക് കടക്കുന്ന കാട്ടാനക്കൂട്ടം ചക്ക മുഴുവന്‍ തിന്ന്  പ്ലാവ് പൂര്‍ണമായും നശിപ്പിച്ച് മടങ്ങുകയായിരുന്നു പതിവ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ആനയുടെ ആക്രമണം കുറവുള്ളത് കൊണ്ടാണ് വ്യാപകമായി ചക്ക പാകമായിരിക്കുന്നത്. വിളവെടുക്കുന്നത് വരെ ആന ശല്യം ഇല്ലാതിരുന്നാല്‍ ചക്ക വില്‍പ്പന വഴി മികച്ച ആദായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. മഴ നിഴല്‍ പ്രദേശമായ മറയൂരില്‍ മഴ എത്താന്‍ ഇനിയും മാസങ്ങള്‍ കഴിയണം.

 

Latest News