അബുദാബി-യു.എ.ഇയില്‍ കഴിഞ്ഞ വര്‍ഷം അവസാനം നിര്‍ത്തിവെച്ചിരുന്ന മൂന്നു മാസത്തെ വിസിറ്റ് വിസ വീണ്ടും ലഭിച്ചു തുടങ്ങി. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് മാസത്തെ സന്ദര്‍ശന വിസ വീണ്ടും അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2022 അവസാനത്തോടെയാണ് മൂന്നു മാസത്തെ അല്ലെങ്കില്‍ 90 ദിവസത്തെ സന്ദര്‍ശന വിസ നിര്‍ത്തലാക്കുകയും കൂടുതല്‍ കാലം താമസിക്കാന്‍ പദ്ധതിയിടുന്ന യാത്രക്കാര്‍ക്കായി 60 ദിവസത്തെ വിസ അവതരിപ്പിക്കുകയും ചെയ്തത്.
മെയ് അവസാനം പുനരാരംഭിച്ച മൂന്ന് മാസത്തെ വിസയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് 90 ദിവസം വരെ യുഎഇയില്‍ തങ്ങാന്‍ കഴിയും. മൂന്ന് മാസത്തേക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ട്രാവല്‍ ഏജന്റുമായി ബന്ധപ്പെടാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ഉദ്യോഗസ്ഥന്‍ മപറഞ്ഞു. രാജ്യത്തിനു പുറത്തുപോകാതെ തന്നെ പുതുക്കുകയും ചെയ്യാം.
വിസയുടെ നിരക്ക് 1500 ദിര്‍ഹമാണ്. അന്തിമ നിരക്ക് ട്രാവല്‍ ഏജന്‍സിയെ ആശ്രയിച്ചിരിക്കുന്നു. രണ്ടായിരം ദിര്‍ഹംസ് വരെയാകാം.