Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഏറ്റവും ഉയർന്ന താപനില മക്കയിൽ

മക്ക - സൗദിയിൽ ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് മക്കയിലാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്കയിൽ ഇന്നലെ ഉയർന്ന താപനില 46 ഡിഗ്രിയായിരുന്നു. സൗദിയിൽ ഇന്നലെ ഏറ്റവും ഉയർന്ന താപനിലയും കുറഞ്ഞ താപനിലയും രേഖപ്പെടുത്തിയ പ്രദേശങ്ങൾ വ്യക്തമാക്കി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട പട്ടികയിലാണ് മക്കയിൽ ഉയർന്ന താപനില 46 ഡിഗ്രി രേഖപ്പെടുത്തിയതായി വെളിപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അബഹയിലാണ്. ഇവിടെ ഏറ്റവും ഉയർന്ന താപനില 20 ഡിഗ്രിയായിരുന്നു. 


അൽസ്വമ്മാൻ, വാദി ദവാസിർ, അൽഹസ എന്നിവിടങ്ങളിൽ 44 ഡിഗ്രി വീതവും മുസ്ദലിഫയിലും അറഫയിലും അൽഖർജിലും 43 ഡിഗ്രി വീതവുമാണ് ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില. തുറൈഫ്, ഖുറയ്യാത്ത് എന്നിവിടങ്ങളിൽ ഉയർന്ന താപനില 21 ഡിഗ്രി വീതവും അൽബാഹയിൽ 25 ഡിഗ്രിയുമായിരുന്നു ഏറ്റവും ഉയർന്ന താപനില. 

Latest News