പാലക്കാട് - വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴുമാസം പ്രായമായ കുഞ്ഞ് മരിച്ചു. പാലക്കാട് പട്ടിത്തറ തലക്കശ്ശേരി ചെന്നകോട്ടിൽ രാജേഷ് - രമ്യ ദമ്പതികളുടെ മകൾ ആൻവികയാണ് മരിച്ചത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചൊവ്വാഴ്ച കുഞ്ഞിനെ തൃത്താലയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി അസുഖം കൂടുതലായതോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.