റിയാദ്- തിരുഗേഹങ്ങളുടെ സേവകന്‍സല്‍മാന്‍ രാജാവിന്റെ കണ്ണുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അപൂര്‍വ ഫാല്‍ക്കണ്‍ ശില്‍പമൊരുക്കി സൗദി പൗരന്‍ സുല്‍ത്താന്‍ മര്‍ശൂദ്.
സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവിന്റെ കണ്ണുണകളുടെ തിളക്കം പ്രതിഫലിപ്പിക്കുന്നതാണ് താന്‍ നിര്‍മിച്ച ഫാല്‍ക്കണ്‍ ശില്‍പമെന്ന് സൗദി വാസ്തു ശില്‍പ വിദഗ്ധനായ മര്‍ശൂദ് പറഞ്ഞു.
രണ്ടു വര്‍ഷമെടുത്താണ് കാറ്റാടി മരത്തില്‍ ശില്‍പം നിര്‍മിച്ചത്. കൈകളും ഇലക്ട്രിക് ഉപകരണങ്ങളുമുപയോഗിച്ചാണ് ത്രിമാന തല ശില്‍പ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്നും ഒന്നര ലക്ഷം റിയാലാണ് വിലയെന്നും അദ്ദേഹം പറഞ്ഞു.
ശില്‍പത്തിന്റെ കണ്ണുകളിലേക്ക് മൂന്നു മീറ്റര്‍ പരിധിയില്‍ ഏതു ദിശയില്‍ നിന്ന് നോക്കിയാല്‍ ഫാല്‍ക്കണ്‍ തന്നെ നോക്കുന്നതായി തോന്നത്തക്ക കരവിരുതിലാണ് ശില്‍പ നിര്‍മിതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബനാന്‍ എക്‌സിബിഷനില്‍ ഫാല്‍ക്കണ്‍ ശില്‍പം താരമായി മാറിയിരുന്നു. എക് സിബിഷനില്‍ ഈസയുടെ വടി എന്ന സുല്‍ത്താന്‍ മര്‍ശൂദിന്റെ മറ്റൊരു ശില്‍പവും സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചു പറ്റി. രണ്ടര ലക്ഷം റിയാലിനാണ് അന്ന് സൗദി രാജാകുമാരന്മാരിലൊരാള്‍ അതു കരസ്ഥമാക്കിയത്