മക്ക - നഗരത്തിൽ പൊതുസ്ഥലത്തു വെച്ച് സംഘർഷത്തിലേർപ്പെട്ട എട്ടു വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന ഏഴു യുവാക്കളും വിസിറ്റ് വിസയിൽ സൗദിയിൽ പ്രവേശിച്ച ഒരു യുവാവുമാണ് അറസ്റ്റിലായത്. സംഘം സംഘർഷത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് കുറ്റവാളികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് സംഘം സംഘർഷത്തിലേർപ്പെട്ടതെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.