കോഴിക്കോട്- സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജില്ലകള്‍ കേന്ദ്രീകരിച്ച നിലവില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. കാലവര്‍ഷത്തിനൊപ്പം ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായും മഴ ലഭിക്കും.
ജൂണ്‍ അവസാനവാരത്തോടെ സംസ്ഥാനത്ത് കാലവര്‍ഷം മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര - കച്ച് മേഖല വഴി ജാഖു തുറമുഖത്തിന് സമീപം ബിപോര്‍ജോയ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ നിന്ന് നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കച്ചില്‍ നിന്നും നിരവധി പേരെ ഒഴിപ്പിച്ചു. അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയും കോസ്റ്റ് ഗാര്‍ഡും ഹെലികോപ്റ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ മുടങ്ങാതിരിക്കാനും നടപടി