Sorry, you need to enable JavaScript to visit this website.

കൊച്ചി മെട്രോയുടെ വാര്‍ഷികത്തില്‍  എവിടെ പോകാനും 20 രൂപ മാത്രം

കൊച്ചി- കൊച്ചി മെട്രോ ആറാം വാര്‍ഷികത്തിന്റെ ഭാ?ഗമായി യാത്രാ നിരക്കില്‍ ഇളവ് നല്‍കുന്നു. കൊച്ചി മെട്രോയുടെ വാര്‍ഷിക ദിനമായ ജൂണ്‍ പതിനേഴിന് യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടാകും. അന്നേദിവസം എത്ര ദൂരത്തിലും കൊച്ചി മെട്രോയില്‍ 20 രൂപ നിരക്കില്‍ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപയും ഈ ദിവസം തുടരും.
30, 40, 50, 60 രൂപ വരുന്ന ടിക്കറ്റുകള്‍ക്ക് പകരം പതിനേഴാം തിയതി 20 രൂപ മാത്രം നല്‍കി ഒരു തവണ യാത്ര ചെയ്യാം. എത്ര ദൂരത്തേക്കും ഇതേ നിരക്ക് മാത്രമേ ഈടാക്കൂ. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്. സാധാരണ കൊച്ചി മെട്രോയില്‍ മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയും പിന്നീടുള്ള ഓരോ പോയിന്റിനും 10 രൂപ വീതം കൂട്ടി 10, 20, 30, 40 എന്നീ നിലയിലുമാണ് ടിക്കറ്റ് നിരക്ക്.

Latest News