കോഴിക്കോട് - ബാലുശ്ശേരി കോക്കല്ലൂരില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോരങ്ങാട് വട്ടപ്പൊയില്‍ അഖില്‍ (32) മരിച്ചു. ചൊവ്വാഴ്ച ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കോക്കല്ലൂരില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ ഭാര്യ വിഷ്ണുപ്രിയ മൊടക്കല്ലൂര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.