പാലക്കാട് - പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ പഞ്ഞിക്കെട്ട് മറന്നുവച്ചെന്ന പരാതിയില്‍ പാലന ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ മാസം ഒമ്പതാം തിയതിയാണ് ഷബാന എന്ന യുവതിയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ തന്നെ വയറുവേദന അനുഭവപ്പെട്ടുവെന്നും അത് ഡോക്ടറെ അറിയിച്ചെന്നുമാണ് ഷബാന പറയുന്നത്.
ഇന്നലെയാണ് ഷബാന ഡിസ്ചാര്‍ജായി വീട്ടില്‍ എത്തിയത്. ഇന്നലെ രാവിലെ മൂത്രമൊഴിച്ചപ്പോള്‍ പഞ്ഞി പുറത്ത് വരികയായിരുന്നു. എന്നാല്‍, പിഴവ് ഉണ്ടായിട്ടില്ലെന്നും അമിത രക്തസ്രാവം തടയാനായി വെച്ച ജെല്‍ ഫോം ആണിതെന്നാണ് ഡോക്ടറുടെ വിശദീകരണം.