വടകര- കാര്‍പന്റര്‍ ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. തോടന്നൂര്‍ എരഞ്ഞിമുക്കിലെ കുഞ്ഞിക്കണ്ടിയില്‍ സനില്‍ കുമാര്‍ (32) ആണ് മരിച്ചത്. മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കര അമ്പലമുക്കിനു സമീപം വീടു പണിക്കിടയില്‍ ചൊവ്വാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് അപകടം.
ജനല്‍ ഫ്രയിമിന്റെ പണിക്കിടയില്‍ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഗവ. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: ശാന്ത. ഭാര്യ: അനോന (പതിയാരക്കര). മകള്‍: സാന്‍വിയ. സഹോദരി: സനിഷ.