കോഴിക്കോട്- കാലിക്കറ്റ് സർവ്വകലാശാല സെനറ്റിലേക്ക് ഏറ്റവും കൂടുതൽ ഫസ്റ്റ് പ്രിഫറൻസ് വോട്ട് നേടി ഡോ. ആബിദ ഫാറൂഖി വിജയിച്ചു. ഗവൺമെന്റ് കോളേജ് അധ്യാപക മണ്ഡലത്തിൽനിന്നാണ് ആബിദ ഫാറൂഖി വിജയിച്ചത്. മുസ്ലിം ലീഗ് സ്ഥാപക നേതാവ് എൻ.വി. അബ്ദുസ്സലാം മൗലവിയുടെ പേരക്കുട്ടിയും കെ.എം.സി.സി നേതാവ് അബ്ദുല്ല ഫാറൂഖിയുടെ മകളുമാണ് ആബിദ ഫാറൂഖി. ഗവണ്മെന്റ് കോളേജ് അധ്യാപക മണ്ഡലത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സി.കെ.സി.ടി പ്രതിനിധി കൂടിയാണ് ആബിദ ഫാറൂഖി. കൊണ്ടോട്ടി ഗവൺമെന്റ് കോളേജ് അധ്യാപികയാണ് ആബിദ ഫാറൂഖി. നേരത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.