കൊച്ചി - മൂന്നാറില്‍ രണ്ടു നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്നത് വരേയാണ് ഇടക്കാല ഉത്തരവ്. മൂന്നാറിലെ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയേയും കോടതി നിയോഗിച്ചു. മൂന്നാറിലെ അനധുകൃത കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. മൂന്നാറിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ മാത്രം പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ചിന് രൂപം നല്‍കിയിരുന്നു.