റഫ്ഹ - ഉത്തര അതിർത്തി പ്രവിശ്യയിലെ റഫ്ഹയിൽ മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവർ നടത്തിയ വെടിവെപ്പിൽ സുരക്ഷാ സൈനികൻ അബ്ദുൽ അസീസ് അൽഫരീഹ് വീരമൃത്യുവരിച്ചു. പ്രധാന അക്രമിയെ സുരക്ഷാ സൈനികർ പ്രത്യാക്രമണത്തിലൂടെ വകവരുത്തി. രണ്ടാമനെ അറസ്റ്റ് ചെയ്തു. രാജ്യമൊട്ടും മയക്കുമരുന്ന് വിതരണക്കാരെയും കടത്തുകാരെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് കടത്തുന്ന ആർക്കും സുരക്ഷാ സൈനികരുടെ കൈയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.