മക്ക-ഹജ് അനുമതി പത്രമില്ലാത്തവര്‍ക്ക് യാത്രാ സൗകര്യം ചെയ്താല്‍ ആറു മാസം ജയിലും 50,000 റിയാല്‍ പിഴശിക്ഷയും ലഭിക്കുമെന്ന് പൊതുസുരക്ഷാ ഡയരക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. അനധികൃതമായി കൊണ്ടുപോകുന്നവരുടെ എണ്ണം അനുസരിച്ച് പിഴത്തുക ഇരട്ടിയാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പ്രവാസികളായെ നിയമലംഘകരെ നാടു കടത്തുമെന്നും ഇങ്ങനെ നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാനാവില്ലെന്നും പൊതുസുരക്ഷ ഡയരക്ടറേറ്റ് വ്യക്തമാക്കി. നിയമലംഘകരെ കുറിച്ച് പോലീസില്‍ അറിയിക്കാന്‍ പൊതുജനങ്ങളോട് ഡയരക്ടറേറ്റ് അഭ്യര്‍ഥിച്ചു.
എന്‍ട്രി പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് മേയ് 15 മുതല്‍ മക്കയിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ഹജ് അനുമതി പത്രം നേടിയവരേയും മക്കയില്‍ ജോലി ചെയ്യുന്നതിന് പെര്‍മിറ്റുള്ളവരേയും മാത്രമേ കടത്തിവിടാന്‍ പാടുള്ളൂവെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മക്കയുടെ പ്രവേശന കവാടങ്ങളില്‍ പരിശോധന ശക്തമാണ്.