കൊച്ചി- ചലച്ചിത്ര താരം പൃഥിരാജിന് എതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് മറുനാടൻ മലയാളി എന്ന ഓൺലൈൻ വാർത്താ മാധ്യമത്തിന് കോടതി ആവശ്യപ്പെട്ടു. എറണാകുളം അഡീഷണൽ സബ് ജഡ്ജിയാണ് ഉത്തരവിട്ടത്. പത്തുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൃഥിരാജ് നൽകിയ സിവിൽ മാനനഷ്ടക്കേസിലാണ് കോടതി നടപടി. 2023 മെയിൽ മറുനാടൻ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളും വീഡിയോകളും ചൂണ്ടിക്കാട്ടിയാണ് പൃഥിരാജ് കേസ് നൽകിയത്. പൃഥിരാജ് 25 കോടി രൂപ പിഴയടച്ചു എന്നായിരുന്നു വ്യാജ വാർത്ത. ഖത്തർ ആസ്ഥാനമായ കള്ളപ്പണ മാഫിയ സിനിമയിൽ പണം ഇറക്കുന്നുണ്ടെന്നും ഈ തുക ഉപയോഗിച്ചാണ് നടൻ പ്രചാരണം നടത്തുന്നത് എന്നും മറുനാടൻ ആരോപിച്ചിരുന്നു.