കോഴിക്കോട്- ആള്‍മാറാട്ടം നടത്തി ലോഡ്ജില്‍ മുറിയെടുത്ത് കാശ് കൊടുക്കാതെ മുങ്ങിയ ഗ്രേഡ് എസ് ഐക്ക് സസ്പെന്‍ഷന്‍. ജയരാജനെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞമാസം കോഴിക്കോട് ലിങ്ക് റോഡിലുള്ള ലോഡ്ജില്‍ മുറിയെടുക്കുകയും, റൂം വാടകയില്‍ ഇളവ് കിട്ടാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നുമാണ് കേസ്.
വാടകയില്‍ ഇളവ് കിട്ടാന്‍ ടൗണ്‍ പൊലീസ് സബ് ഇന്‍സ്പെക്ടറാണെന്നാണ് ഇയാള്‍ ലോഡ്ജിലെ ജീവനക്കാരോട് പറഞ്ഞത്. 2500 രൂപ ദിവസ വാടകയുള്ള എ സി റൂമിലാണ് താമസിച്ചത്. എന്നാല്‍ വെക്കേറ്റ് ചെയ്യുന്ന സമയത്ത് ആയിരം രൂപ മാത്രമാണ് നല്‍കിയത്.
വിവാദമായതോടെ ഗ്രേഡ് എസ് ഐയെ സ്ഥലം മാറ്റിയിരുന്നു. ആദ്യ സ്ഥലമാറ്റം റദ്ദാക്കി കോഴിക്കോട്ടേക്ക് തന്നെ ഇയാളെ മടക്കിക്കൊണ്ടുവന്നു. വിവാദമായതോടെ വയനാട്ടിലേക്ക് വീണ്ടും സ്ഥലംമാറ്റി. ഇതിനുപിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ലോഡ്ജിലെ എസ് ഐയുടെയും യുവതിയുടെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.