Sorry, you need to enable JavaScript to visit this website.

താനൂർ ബോട്ട് ദുരന്തം; പോർട്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ

മലപ്പുറം- താനൂരിൽ 22 പേരുടെ മരണത്തിന് കാരണമായ ബോട്ട് ദുരന്തത്തിൽ പോർട്ട് കൺസർവേറ്ററും സർവേയറും അറസ്റ്റിൽ. പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബോട്ടുടമക്ക് വേണ്ടി കൺസർവേറ്റർ അനധികൃത ഇടപെടൽ നടത്തിയെന്നും സർവേയർ സുരക്ഷാ പരിശോധനയിൽ വീഴ്ച വരുത്തിയെന്നും തെളിഞ്ഞതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ മെയ് ഏഴിനാണ് താനൂർ തൂവൽ തീരത്ത് ബോട്ട് മുങ്ങി 22 പേർ മരിച്ചത്.
 

Latest News