കല്‍പറ്റ-വയനാട്ടിലെ കമ്പളക്കാട് ടൗണില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ കരിങ്കൊടി കാട്ടി. ഇന്നു രാവിലെ ഒമ്പതോടെയാണ് സംഭവം. മന്ത്രിയുടെ വാഹനം ടൗണിലെത്തിയപ്പോള്‍ എം.എസ്.എഫിലെ ഏതാനും പ്രവര്‍ത്തകര്‍ റോഡിലേക്ക് ഓടിയിറങ്ങി കരിങ്കൊടി കാട്ടുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഫായിസ് തലയ്ക്കല്‍ ഉള്‍പ്പെടെ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വയനാടിനോടുള്ള അവണഗനയ്ക്കെതിരേയായിരുന്നു എം.എസ്.എഫ് പ്രതിഷേധം. ടൗണില്‍ നിര്‍ത്താതെപോയ മന്ത്രിയുടെ വാഹനത്തെ പിന്തുടര്‍ന്നും പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷെറിന്‍ ഷഹാനയെ വസതിയില്‍ സന്ദര്‍ശിച്ച് അനുമോദിക്കുന്നതിനു കമ്പളക്കാട് എത്തിയതായിരുന്നു മന്ത്രി.