തിരുവനന്തപുരം - സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധത്തിനുള്ള വിലക്കും തുടരുകയാണ്. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ഭഗമായും സംസ്ഥാനത്ത് മഴയുണ്ടാകകം. ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി.ജൂണ്‍ 15ന് ചുഴലിക്കാറ്റ് കര തൊടും. ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കി. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകും. അതിശക്തമായ മഴയും കാറ്റുമുണ്ടാകും. ഇവിടെ മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. സാഹചര്യം കണക്കിലെടുത്ത്67 ട്രെയിനുകള്‍ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിരുന്നു.