മലപ്പുറം - മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച രാത്രിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കോട്ടപ്പടി, കുന്നുമ്മല്‍, കൈനോട്, കാവുങ്ങല്‍, വലിയങ്ങാടി, ഇത്തിള്‍പറമ്പ്, വാറങ്കോട്, താമരക്കുഴി, മേല്‍മുറി തുടങ്ങിയ ഭാഗങ്ങളില്‍ ഇന്നലെ രാത്രി 8.10 ഓടെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞത്. സാധരണ ശബ്ദവും വിറയലും ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. പലര്‍ക്കും ഇത് ഭൂചലനമാണെന്ന് മനസ്സിലായില്ല. ഭൂചലനം അനുഭവപ്പെട്ടവരില്‍ ചിലര്‍ അയല്‍വാസികള്‍ക്കും മറ്റു സമീപപ്രദേശങ്ങളിളെ ആളുകള്‍ക്കും വിവരം കൈമാറിയപ്പോഴാണ് വിവരം കൈമാറിയപ്പോഴാണ് മറ്റു ഭാഗങ്ങളില്‍ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്. സംഭവത്തില്‍ ഭയപ്പെടാനില്ലെന്ന് റവന്യു വകുപ്പ് അധികൃതര്‍ അറിയിച്ചു.