കാസര്‍ക്കോട്- മുഴപ്പിലങ്ങാട് കുട്ടിയെ തെരുവു നായ്ക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. കാസര്‍ഗോഡ് രണ്ട് കുട്ടികള്‍ക്കും തൃശൂരില്‍ അമ്മയ്ക്കും മകള്‍ക്കും നേരെയാണ് തെരുവു നായ ആക്രമണം നടത്തിയത്.
ഉക്കിനടുക്ക എല്‍. പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ഐസ ഫാത്തിമ, പെര്‍ളയിലെ രണ്ടര വയസുകാരി മറിയം താലിയ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്.
തൃശൂര്‍ പുന്നയൂര്‍കുളത്ത് തെരുവുനായയുടെ ആക്രമണത്തില്‍ അമ്മക്കും മകള്‍ക്കും പരിക്കേറ്റു. കടയിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു ആക്രമണം. പരുക്കേറ്റ ബിന്ദു, മകള്‍ ശ്രീക്കുട്ടി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.