Sorry, you need to enable JavaScript to visit this website.

യു.എ.ഇ താമസക്കാര്‍ എമിറേറ്റ്‌സ് ഐ.ഡി പുതുക്കണമെന്ന് ദുബായ് കോടതി

ദുബായ്- ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവയില്‍ തങ്ങളുടെ എമിറേറ്റ്‌സ് ഐഡി അപ്‌ഡേറ്റ് ചെയ്യാന്‍ യു.എ.ഇയിലെ താമസക്കാരോട് ദുബായ് കോടതി ആഹ്വാനം ചെയ്തു.

https://icp.gov.ae/service/@UAEICP എന്ന ലിങ്ക് വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഐഡികള്‍ അപ്‌ഡേറ്റ് ചെയ്യാനാകുമെന്ന് അറിയിച്ച് അതോറിറ്റി ട്വിറ്ററില്‍ സന്ദേശമിട്ടു. താമസക്കാര്‍ തങ്ങളുടെ എമിറേറ്റ്‌സ് ഐഡി അപ്‌ഡേറ്റ് ചെയ്യുന്നത് ഏതെങ്കിലും നിയമനടപടികളുടെ കാര്യത്തില്‍ ദുബായ് കോടതികള്‍ക്ക് അവരെ സമീപിക്കുന്നത് എളുപ്പമാക്കുന്നുവെന്ന് പോസ്റ്റില്‍ വിശദീകരിച്ചു.

ഈ വര്‍ഷം ആദ്യം, യുഎഇയുടെ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി അതോറിറ്റി (ഐസിപി) പുതിയ എമിറേറ്റ്‌സ് ഐ.ഡി രജിസ്‌ട്രേഷന്‍ ഫോം അവതരിപ്പിച്ചിരുന്നു.

പുതിയ ഫോമിന്റെ പ്രധാന സവിശേഷതകള്‍:

-ഫോം പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. അതോറിറ്റിയുടെ വിഷ്വല്‍ ഐഡന്റിറ്റിക്ക് അനുസൃതമായാണ് ഇത് ചെയ്തിരിക്കുന്നത്.
-അപേക്ഷകന്റെ വ്യക്തിഗത ഫോട്ടോ, ഫോമിന്റെ മുകളില്‍ ഇടതുവശത്ത് പതിക്കേണ്ടതാണ്
-ഫോമിന്റെ മുകളില്‍ വലതുവശത്തുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് ആപ്ലിക്കേഷന്‍ ട്രാക്ക് ചെയ്യാനാകും.
-കാര്‍ഡ് ഡെലിവര്‍ ചെയ്യുന്ന കമ്പനിയുടെ പേര് ഫോമിന്റെ താഴെ ഇടതുവശത്ത് അതിന്റെ വിലാസത്തോടൊപ്പം സൂചിപ്പിച്ചിട്ടുണ്ട്.
-ഉപഭോക്തൃ വോയ്‌സ് ഗേറ്റ്‌വേയില്‍ പ്രവേശിക്കാന്‍ ഒരു ക്യുആര്‍ കോഡ് ചേര്‍ത്തിട്ടുണ്ട്, ഇത് ഐസിപിയില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനമാണ്.
-മറ്റൊരു ക്യു.ആര്‍ കോഡ് ഉപഭോക്താവിനെ ഫിംഗര്‍ അപ്പോയിന്റ്‌മെന്റ് തീയതി മാറ്റാന്‍ അനുവദിക്കുന്നു.

എമിറേറ്റ്‌സ് ഐഡികളും വിസകളും നല്‍കുന്നതിനുള്ള ഫീസ് ഇപ്പോള്‍ വര്‍ധിപ്പിച്ചതായി ഈ വര്‍ഷാദ്യം ഐസിപി സ്ഥിരീകരിച്ചു. പുതിയ നിയമം അനുസരിച്ച്, എമിറേറ്റ്‌സ് ഐഡിക്ക് 270 ദിര്‍ഹത്തിന് പകരം 370 ദിര്‍ഹം ഈടാക്കും; ഒരു മാസത്തെ സന്ദര്‍ശന വിസ നല്‍കുന്നതിനുള്ള ഫീസ് 270 ദിര്‍ഹത്തിന് പകരം 370 ദിര്‍ഹമാണ്.

 

 

Tags

Latest News