കൊച്ചി- പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ പ്രതിയായ പണം തട്ടിപ്പു കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കളമശേരിയിലെ ക്രൈം ബ്രാഞ്ചിന്റെ ഓഫീസിൽ ഹാജരാകാൻ സുധാകരന് നിർദ്ദേശംനൽകി. ഈ കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. മോൻസൻ മാവുങ്കലിന് ഒപ്പമുള്ള സുധാകരന്റെ ചിത്രങ്ങൾനേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ മോൻസനുമായി ഒരു ബന്ധവുമില്ലെന്നും കണ്ണ് ചികിത്സയുമായി ബന്ധപ്പെട്ട് അഞ്ചു തവണ പോയിട്ടുണ്ടെന്നുമാണ് സുധാകരൻ പറഞ്ഞത്. ഫലം കിട്ടാതെ വന്നതോടെ ചികിത്സ നിർത്തിയെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.