കൊച്ചി -മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മടക്കി ഹൈക്കോടതി. മതിയായ രേഖകള്‍ ഇല്ലെന്ന കാരണത്താലാണ് നടപടി. രേഖകള്‍ സഹിതം ഹര്‍ജി വീണ്ടും സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിക്കാനാകില്ലെന്ന് ചീഫ്ജസ്റ്റിസ് നിലപാടെടുത്തു. പത്രവാര്‍ത്തകള്‍ക്ക് എന്ത് ആധികാരികതയെന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ആരാഞ്ഞു.