മക്ക - ഇരു ഹറമുകളിലും പുണ്യതീർഥമായ സംസം വെള്ളം ഉപയോഗിക്കുമ്പോൾ ഹാജിമാർ നാലു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും തീർഥാടകർക്ക് സംസം വെള്ളം ലഭ്യമാണ്. സംസം വെള്ളം നിലത്ത് ഒഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സംസം കുടിച്ച ശേഷം കപ്പുകൾ പ്രത്യേകം നിശ്ചയിച്ച സ്ഥലത്തു മാത്രം ഉപേക്ഷിക്കുകയും ശുചിത്വം പാലിക്കുകയും വേണം. സംസം വിതരണ ടാപ്പുകളിൽ നിന്ന് അംഗശുദ്ധി വരുത്തരുതെന്നും ഹജ്, ഉംറ മന്ത്രാലയം ഹജ് തീർഥാടകരോട് ആവശ്യപ്പെട്ടു.