Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ട്രാഫിക് ലംഘനങ്ങള്‍ പരിശോധിക്കാന്‍ വനിതകള്‍

റിയാദ്- ഗതാഗത നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തുന്ന ഓട്ടോമാറ്റിക് സംവിധാനമായ സാഹിര്‍ ക്യാമറകള്‍ പകര്‍ത്തുന്ന നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിക്കുന്ന മേഖലയില്‍ 120 സൗദി യുവതികള്‍ സേവനമനുഷ്ഠിക്കുന്നു. ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് നിയമ ലംഘനങ്ങളാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഡ്രൈവര്‍മാരുടെ പേരില്‍ നിയമ ലംഘനം രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുന്നത്. സാഹിര്‍ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തുന്ന മൂന്നു മെയിന്‍ സെന്ററുകളും ഏതാനും സപ്പോര്‍ട്ടിംഗ് സെന്ററുകളും സൗദിയിലുണ്ട്.
 

Latest News