Sorry, you need to enable JavaScript to visit this website.

പ്ലസ് വണ്‍ പ്രവേശനത്തിന് മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി വി.ശിവന്‍ കുട്ടി


കോഴിക്കോട് - പ്ലസ് വണ്‍ പ്രവേശനത്തിന് മലപ്പുറംജില്ലയ്ക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്നും മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി. മലപ്പുറത്തിന്റെ സ്ഥിതി പ്രത്യേകമായാണ് കൈകാര്യം ചെയ്യുന്നത്.   മലപ്പുറത്ത് 80,922 വിദ്യാര്‍ത്ഥികളാണ് ആകെ അപേക്ഷകരായിട്ടുള്ളത്. സര്‍ക്കാര്‍, എയിഡഡ് സീറ്റുകള്‍ 55,590 ആണുള്ളത്. അണ്‍ എയിഡഡ് സീറ്റുകള്‍ 11,286 ആണ്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി 2,820 ഉം, അണ്‍ എയിഡഡില്‍ ഒരാള്‍ പോലും ചേരുന്നില്ലാ എങ്കില്‍ ഇനി വേണ്ട സീറ്റുകള്‍ 22,512 ആണ്. അണ്‍ എയിഡഡ് കൂടി അപേക്ഷകര്‍ പരിഗണിക്കുകയാണെങ്കില്‍ 11,226 സീറ്റുകള്‍ വേണമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് ചിലര്‍ അനാവശ്യ വിവാദം ഉയര്‍ത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
പ്ലസ് വണ്‍ പ്രവേശനത്തിന് സംസ്ഥാനത്ത്  4,59,330 അപേക്ഷകരാണ് ആകെയുള്ളത്. ഗവണ്‍മെന്റ്, എയിഡഡ് സീറ്റുകളുടെ 3,70,590 ആണ്. വി.എച്ച്.എസ്.ഇ 33,030. അണ്‍ എയിഡഡ് 54,585. ആകെ സീറ്റുകള്‍ 4,58,205 ആണ്.  മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിന് പുറമേ 81 താല്‍ക്കാലിക ബാച്ചുകള്‍ മുഖ്യഘട്ട അലോട്ട്മെന്റില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയ്ഡഡ് മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടോ പരിശോധിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ ജില്ലകളില്‍ പൊതുവായുള്ള സീറ്റ് പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

 

Latest News