Sorry, you need to enable JavaScript to visit this website.

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ യുവാവ് തലനാരിഴക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

കൊല്ലം -  കൊല്ലം എഴുകോണില്‍ മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ യുവാവ് പെട്ടെന്ന് ട്രെയിന്‍ നിര്‍ത്തിയതുകൊണ്ട് മാത്രം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അച്ചന്‍കോവില്‍ ചെമ്പനരുവി നിരവില്‍ പുത്തന്‍ വീട്ടില്‍ റെജിയാണ് മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയത്. ശനായാഴ്ച വൈകുന്നേരം കൊല്ലത്ത് നിന്നും പുനലൂരിലേക്കുള്ള മെമു ചീരാങ്കാവ് ഇ. എസ്. ഐ. ആശുപത്രിക്ക് സമീപം എത്തിയപ്പോള്‍ യുവാവ് ട്രാക്കില്‍ തലവെച്ചു കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ട്രെയിനിന് വേഗത കുറവായതിനാല്‍ ലോക്കോപൈലറ്റ് ബ്രേക്കിടുകയും ഇയാളുടെ തൊട്ടടുത്ത് ട്രെയില്‍ നിര്‍ത്തുകയും ചെയ്തു. ലോക്കോ പൈലറ്റും യാത്രക്കാരും ചേര്‍ന്ന് യുവാവിനെ ട്രാക്കില്‍ നിന്നും പിടിച്ചുമാറ്റി എഴുകോണ്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

 

Latest News