തലശ്ശേരി - തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രോഗി വനിതാ ഡോക്ടറെ ആക്രമിച്ചതായി പരാതി. വാഹനാപകത്തില്‍ പരിക്കേറ്റ് ഇന്നലെ അര്‍ധരാത്രി ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നല്‍കുന്നതിനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ അതിക്രമം നടത്തിയതായി പോലീസില്‍ പരാതി ലഭിച്ചത്. മഹേഷിന് ചികിത്സ നല്‍കിക്കൊണ്ടിരുന്ന അമൃത രാഗി എന്ന ഡോക്ടറെ മഹേഷ് അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയും ചെയതുവെന്നാണ് ഡോക്ടര്‍ പൊലീസില്‍ നല്‍കിയ പരാതി. ഇയാള്‍ മദ്യപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയില്‍ ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ പണിമുടക്കും.