കണ്ണൂർ - കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കാൽ തെറ്റി കിണറിലേക്കു വീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ കരുവഞ്ചാൽ വായാട്ടുപറമ്പിലാണ് സംഭവം. കാപ്പിമല സ്വദേശി മനീഷ് (33) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
കിണർ വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറുന്നതിനിടെയാണ് കാൽ തെറ്റി കിണറ്റിനകത്തേക്ക് വീണത്. ഉടനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഴ പെയ്തതിനാൽ ആ സമയത്തുണ്ടായ വഴുക്കലാണ് വില്ലനായതെന്നാണ് പറയുന്നത്.