റിയാദ്- സൗദിയില്‍ വിദേശ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് ഇഷ്യൂ ചെയ്യാനും റദ്ദാക്കാനും തൊഴിലുടമക്ക് മാത്രമാണ് അധികാരമെന്ന് ജവാസാത്ത് വിശദീകരിച്ചു. തനിക്ക് അബ്ശിര്‍ അക്കൗണ്ട് വഴി ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കാന്‍ കഴിയുമോ എന്ന തൊഴിലാളിയുടെ ചോദ്യത്തിനാണ് ജവാസാത്ത് ട്വിറ്ററില്‍ മറുപടി നല്‍കിയത്.
വിദേശ തൊഴിലാളികള്‍ക്ക് ജോലി മതയാക്കി രാജ്യം വിടുന്നതിനാണ് ഫൈനല്‍ എക്‌സിറ്റ് വിസ. എക്‌സിറ്റ് റീ എന്‍ട്രി വിസക്ക് ഫീ ഉണ്ടെങ്കിലും ഫൈനല്‍ എക്‌സറ്റ് വിസക്ക് ഫീ ഇല്ല. ഫൈനല്‍ എക്‌സിറ്റ് വിഷ ഇഷ്യൂ ചെയത് തൊഴിലാളി യഥാസമയം രാജ്യത്തുനിന്ന് പുറത്തുപോയി എന്ന് ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്.
തൊഴിലാളിയുടെ ഇഖാമയും മറ്റു നിയമാനുസൃത നടപടികളുമൊക്കെ പൂര്‍ത്തിയാക്കേണ്ടത് തൊഴിലുടമയാണ്. ഫൈനല്‍ എക്‌സിറ്റ് വിസ റദ്ദാക്കാനും സ്‌പോണ്‍സര്‍ക്ക് മാത്രമാണ് അധികാരം.
തന്നോടൊപ്പം കഴിയുന്ന ആശ്രതരുടെ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്യാനും കാന്‍സല്‍ ചെയ്യാനും മാത്രമാണ് കുടുംബാംഗങ്ങളുടെ സ്‌പോണ്‍സറായ തൊഴിലാളിക്ക് അധികാരം.
തൊഴിലാളികളുടെ ഇഖാമ കാലാവധി കഴിഞ്ഞാല്‍ ഫൈനല്‍ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്യാന്‍ സാധിക്കില്ലെന്ന് മറ്റൊരു ചോദ്യത്തിന് ജവാസാത്ത് മറുപടി നല്‍കി. നേരത്തെ ഇഖാമ കാര്‍ഡില്‍ കാലാവധി അവസാനിക്കുന്ന തീയതി രേഖപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ അതില്ല. അതേസമയം, ഇഖാമ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പുതുക്കാനുള്ള സന്ദേശം ജവാസാത്ത് എസ്.എം.എസ് വഴി അയക്കും.
ഫൈനല്‍ എക്‌സിറ്റ് ലഭിക്കാന്‍ തൊഴിലാളിയുടെ ഇഖാമ കാലാവധിയുള്ളതായിരിക്കണം. ഫൈനല്‍ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്തതിനുശേഷം ഇഖാമയിലെ കാലാവധി കണക്കിലെടുക്കില്ലെങ്കിലും പാസ്‌പോര്‍ട്ടില്‍ 60 ദിവസത്തെ കാലാവധി നിര്‍ബന്ധമാണ്. ഫൈനല്‍ എക്‌സിറ്റ് വിഷ ഇഷ്യൂ ചെയ്ത ശേഷം മറ്റു കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി തൊഴിലാളികള്‍ക്ക് അറുപത് ദിവസം വരെ സൗദിയില്‍ തങ്ങാം.