Sorry, you need to enable JavaScript to visit this website.

കാമുകിയെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

തിരുവനന്തപുരം - സഹപാഠിയായ കാമുകിയെ തലയക്ക് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. കന്യാകുമാരി ജില്ലയിലാണ് സംഭവം നടന്നത്. മടിച്ചല്‍ സ്വദേശി വിജയകുമാറിന്റെ മകള്‍ ഡാനിഷ (23)യെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ശേഷം മാര്‍ത്താണ്ഡം കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകന്‍ ബര്‍ജിന്‍ ജോഷ്വ (23)യാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. മാര്‍ത്താണ്ഡത്തിന് സമീപം സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരും അടുപ്പത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തില്‍ നിന്ന് ഡാനിഷ അടുത്തിടെ പിന്‍മാറുകയായിരുന്നു. ഇതോടെ മാനസിക വിഷമത്തിലായ ബര്‍ജിന്‍ ജോഷ്വ പല തവണ ഡാനിഷയെ കണ്ട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പരസ്പരം സംസാരിച്ച് പിരിയാമെന്ന പറഞ്ഞ് സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. മാര്‍ത്താണ്ഡത്ത് നിന്ന് ഇരുവരും ബൈക്കില്‍ കയറി സമീപമുള്ള പഴയ പെപ്‌സി കമ്പനിയുടെ പുറകിലുള്ള തെങ്ങിന്‍ പുരയിടത്തില്‍ എത്തി. സംസാരിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടാകുകയും ബര്‍ജിന്‍ കരുതിക്കൂട്ടി കൈയ്യില്‍ വെച്ചിരുന്ന വെട്ടുകത്തിയെടുത്ത് ഡാനിഷയെ വെട്ടുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ ബര്‍ജിന്‍ ബൈക്കുമായി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.സമീപത്തുള്ള റെയില്‍വേ ട്രാക്കിന് സമീപം എത്തിയ ബര്‍ജിന്‍ ഇതുവഴി വന്ന ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഡാനിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News