ന്യൂയോര്‍ക്ക്- ലോക കേരള സഭയെ വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. നട്ടാല്‍ പൊടിക്കാത്ത നുണയാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ലോക കേരള സഭ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.
ഓരോ മേഖലയിലുള്ളവരാണ് ലോക കേരള സഭ നടത്തുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി അതില്‍ എന്തു സ്വജന പക്ഷപാതമാണുണ്ടായതെന്നും സ്‌പോണ്‍സര്‍ഷിപ്പ് ആദ്യമായാണോ എന്നും ചോദ്യം ഉന്നയിച്ചു. ലോക കേരള സഭ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്ന് മാത്രമല്ല പ്രവാസി സംഗമത്തിനായി പണപ്പിരിവ് നടന്നിട്ടില്ലെന്നും വ്യക്തമാക്കി.
ഏതുകാര്യത്തേയും മോശമായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. സമ്മേളനത്തെ സര്‍ക്കാര്‍ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്.
പ്രവാസികളുടെ വിവര ശേഖരണത്തിന് ഡിജിറ്റല്‍ പോര്‍ട്ടല്‍ രൂപീകരണം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.