രാഹുല്‍ ഗാന്ധി വെയിലും മഴയും കൊണ്ട് യാത്ര നടത്തിയത് നേതാക്കള്‍ മറക്കരുതെന്ന് ടി.സിദ്ദിഖ്

കല്‍പ്പറ്റ - വെയിലും മഴയും കൊണ്ട് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് എന്തിനാണെന്ന് പുനഃസംഘടനയുടെ പേരില്‍ തര്‍ക്കിക്കുന്ന ഗ്രൂപ്പ് നേതാക്കള്‍ മറക്കരുതെന്ന് ടി.സിദ്ദിഖ് എം.എല്‍.എ. പരാതികളും പരിഭവങ്ങളും പാര്‍ട്ടിക്ക് അകത്ത് തന്നെ പറയണമെന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ന്യായീകരിക്കാന്‍ അന്ന് പല കോണ്‍ഗ്രസ് നേതാക്കളും ഭയന്നു. ആ നേതാക്കളുടെ പേര് ഇപ്പോള്‍ പറയുന്നില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആണ് ലക്ഷ്യം. നേതാക്കള്‍ പുറത്തു വന്ന് സംസാരിച്ച് ആ ലക്ഷ്യം തകര്‍ക്കരുത്. പരാതികളും പരിഭവങ്ങളും നേതൃത്വത്തോട് നേരിട്ട് പറയണം. അങ്ങനെ പരിഹരിക്കണം. പരിഭവങ്ങളും പരാതികളും കേട്ട് സംസാരിച്ച് തീര്‍ക്കാനുള്ള മെയ്‌വഴക്കം കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest News