കണ്ണൂര്‍- കണ്ണൂരിലെ എരഞ്ഞോളി കുടക്കളത്ത് കിണറ്റില്‍ വിണ ആറ് കാട്ടുപന്നികളെ ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് വെടിവെച്ചുകൊന്നു. വനം വകുപ്പും പഞ്ചായത്ത് അംഗങ്ങളും കാട്ടുപന്നികളെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തന്നെ വിടാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ ഒരു നിലയ്ക്കും വഴങ്ങാന്‍ തയ്യാറായില്ല. കടുത്ത പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തുകയായിരുന്നു. കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാര്‍ നേരത്തെ തന്നെ പരാതിപ്പെടുകയും ഇവയെ കൊല്ലാന്‍ വനം വകുപ്പ് തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.നാട്ടുകാരുടെ പ്രതിഷേധം കടുത്തതോടെ ആറു കാട്ടുപന്നികളെയും വനംവകുപ്പ് ജീവനക്കാര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.