Sorry, you need to enable JavaScript to visit this website.

ആശുപത്രിയില്‍ പ്രശ്‌നമുണ്ടാക്കിയാല്‍ പൂട്ടിയിടാന്‍ ലോക്കപ്പ് മുറി, ആദ്യത്തേത് പരിയാരത്ത് ഒരുങ്ങി

പരിയാരം - ഗവ. മെഡിക്കല്‍ കോളേജില്‍ സംസ്ഥാനത്തെ ആദ്യ ലോക്കപ്പ് മുറി ഒരുങ്ങി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോലീസ് ഔട്ട്‌പോസ്റ്റിലാണ് ലോക്കപ്പ് മുറി ഒരുങ്ങിയത്. ഔട്ട് പോസ്റ്റിന്റെ ഉദ്ഘാടനം അടുത്ത ആഴ്ച ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിക്കും.
ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയോ പ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്യുന്നവരെ താത്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് മുറി ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്ന ആദ്യത്തെ പൂര്‍ണ തോതിലുള്ള പോലീസ് ഔട്ട് പോസ്റ്റ് ആണിത്. മെഡിക്കല്‍ കോളേജില്‍ പുതുതായി ഉദ്ഘാടനം ചെയ്യുന്ന പോലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതല എ.എസ്.ഐ റാങ്കിലുള്ളവര്‍ക്ക് നല്‍കും. നിലവില്‍ സി.പി.ഒ മാര്‍ക്കാണ് ചുമതല.
ആശുപത്രിയില്‍ അനാവശ്യമായി ബഹളം വെക്കുകയോ ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവരെയോ ചെയ്യുന്നവരെ പോലീസ് സ്‌റ്റേഷനില്‍നിന്നും പോലീസുകാരെത്തി കൊണ്ടുപോകുന്നതുവരെ താല്‍ക്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് പുതിയ ഔട്ട്‌പോസ്റ്റില്‍ ലോക്കപ്പ് റൂം കൂടി ഒരുക്കിയിരിക്കുന്നത്.
ഡോ. വന്ദനാദാസിനെ കൊലപ്പെടുത്തിയതിന തുടര്‍ന്ന് എല്ലാ മെഡിക്കല്‍ കോളേജിലും പോലീസ് ഔട്ട്‌പോസ്റ്റുകള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. 24 മണിക്കൂറും ഇവിടെ പോലീസിന്റെ സേവനം ലഭിക്കും.

 

Latest News