Sorry, you need to enable JavaScript to visit this website.

ബ്രിജ്ഭൂഷൺ സിംഗ് വനിതാ താരത്തിന്റെ നിതംബത്തിൽ പിടിച്ചു, കടുത്ത ആരോപണവുമായി വനിതാ താരം

ന്യൂദൽഹി- റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഏഴ് വനിതാ ഗുസ്തിക്കാരിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടി സമ്മർദത്തിന് വഴങ്ങി മൊഴി മാറ്റിയെന്ന് ഒളിമ്പ്യൻ സാക്ഷി മാലിക്. മൊഴി മാറ്റണമെന്ന് തങ്ങളുടെ മേലിലും വലിയ സമ്മർദ്ദമുണ്ടെന്നും സാക്ഷി മാലിക് പറഞ്ഞു. പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവ് വിഷാദാവസ്ഥയിലാണെന്നും ബിജ് ഭൂഷൺ സിങ്ങിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന രാജ്യത്തെ മുൻനിര ഗുസ്തിക്കാരായ ബജ്രംഗ് പുനിയയും സാക്ഷി മാലിക്കും ആരോപിച്ചു. അന്വേഷണം അട്ടിമറിക്കാനും പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്താനും സ്വാധീനമുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വിടണമെന്ന് ആദ്യ ദിവസം മുതൽ തങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും സാക്ഷി മാലിക് പറഞ്ഞു. ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യാതെ നിഷ്പക്ഷമായ അന്വേഷണം നടത്താനാകില്ലെന്നും അവർ പറഞ്ഞു.

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ നൽകിയ അന്വേഷണത്തിനുള്ള സമയപരിധിയായ ജൂൺ 15 ന് ശേഷം ഭാവി തന്ത്രങ്ങൾ ആസൂത്രണം ചെയ്യുമെന്ന് 'മഹാപഞ്ചായത്ത്' തീരുമാനിച്ചുവെന്നും മാലിക് പറഞ്ഞു. അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ നിന്ന് ഞങ്ങൾ പിന്നോട്ടില്ല, പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അവർ പറഞ്ഞു. ശക്തമായ കുറ്റപത്രമുണ്ടെങ്കിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുമെന്നും ഗുസ്തിക്കാർ പറഞ്ഞു.
അതേസമയം, കഴിഞ്ഞ വർഷം മാർച്ചിൽ ഒരു വനിതാ ഗുസ്തിക്കാരിയോട് ഒരാൾ അപമര്യാദയായി പെരുമാറിയതായി അന്താരാഷ്ട്ര ഗുസ്തി റഫറി ജഗ്ബീർ സിംഗ് പറഞ്ഞു. ഏഴ് വനിതാ ഗുസ്തിക്കാരിലൊരാൾ, ഏഷ്യാ ചാമ്പ്യൻഷിപ്പിന്റെ ട്രയൽ അവസാനിച്ചതിന് ശേഷമുള്ള ഫോട്ടോ സെഷനിൽ ബ്രജ് ഭൂഷൺ സിംഗ് തന്നെ പീഡിപ്പിച്ചതായി ആരോപിച്ചു. ഫോട്ടോ സെഷന് ഇടയിൽ ഗുസ്തിക്കാരിയുടെ നിതംബത്തിൽ ബ്രിജ് ഭൂഷൺ സിംഗ് പിടിച്ചതായി ഒരു വനിതാ അത്‌ലിറ്റ് ആരോപിച്ചു. ബ്രിജ് ഭൂഷൺ സിംഗ് അത് ചെയ്യുന്നത് താൻ കണ്ടതായി അന്താരാഷ്ട്ര റഫറി സ്ഥിരീകരിച്ചു. അതിനുശേഷം ഫോട്ടോ എടുക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് വനിതാ താരം ദേഷ്യത്തോടെ പുറത്തേക്ക് പോയെന്നും റഫറി സ്ഥിരീകരിച്ചു. 

Latest News