കൊച്ചി - മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോളേജില്‍ എത്തി തെളിവെടുത്തു. പ്രിന്‍സിപ്പല്‍ ഡോ വി എസ് ജോയിയുടെ മൊഴി എടുത്തു. കേസില്‍ പ്രതിപ്പട്ടികയിലുള്ള അഞ്ച് പേരുടെയും മൊഴി എടുക്കുമെന്ന് എ സി പി വ്യക്തമാക്കി. ആര്‍ഷോ പഠിച്ചിരുന്ന ആര്‍ക്കയോളജി വകുപ്പ് കോഡിനേറ്റര്‍ ഡോ. വിനോദിന്റെ മൊഴിയും പൊലീസ് സംഘം ഇന്ന് രേഖപ്പെടുത്തും.