Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയും മന്ത്രിമാരും മുന്‍മന്ത്രിമാരും  ചികിത്സയ്ക്ക് കൈപ്പറ്റിയത് ഒരു കോടി

തിരുവനന്തപുരം- രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മുഖ്യമന്ത്രിയും മന്ത്രിമാരും മുന്‍മന്ത്രിമാരും പ്രതിപക്ഷ നേതാവും ചേര്‍ന്ന് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റായി കൈപ്പറ്റിയത് ഒരു കോടിയിലധികം രൂപ. മുന്‍ മന്ത്രിമാര്‍ മുന്‍കാല പ്രാബല്യത്തോടെ വാങ്ങിയ 11 ലക്ഷം ഉള്‍പ്പെടെയാണ് റീ ഇംബേഴ്സ്മെന്റ് തുക ഒരു കോടിയിലെത്തിയത്.
സംസ്ഥാനത്തിനകത്തും വിദേശത്തും ചികിത്സ തേടിയ വകയില്‍ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് കൈപ്പറ്റിയവരില്‍ ഒന്നാം സ്ഥാനത്ത് മുഖ്യമന്ത്രിയാണ്. അമേരിക്കയിലെ മേയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി ചെലവാക്കിയ 29 ലക്ഷം ഉള്‍പ്പെടെ 31.77 ലക്ഷമാണ് മുഖ്യമന്ത്രി ചികിത്സയ്ക്ക് ചെലവാക്കിയത്.
രണ്ടാം സ്ഥാനത്ത് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ്. ആകെ തുക 31.31 ലക്ഷം. മന്ത്രിമാരായ വി.ശിവന്‍കുട്ടി 8.85 ലക്ഷവും അഹമ്മദ് ദേവര്‍കോവില്‍ 4 ലക്ഷവും കൈപ്പറ്റി. മന്ത്രിമാരില്‍ ഏറ്റവും കുറവ് തുക ചികിത്സയ്ക്കായി കൈപ്പറ്റിയിരിക്കുന്നത് സജി ചെറിയാനാണ്, 12,096 രൂപ. ചീഫ് വിപ്പ് എന്‍.ജയരാജ് 11,100 രൂപ കൈപ്പറ്റി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ 97,000 രൂപ ചികിത്സയ്ക്കായി കൈപ്പറ്റിയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.മന്ത്രിമാരായ കെ.രാജന്‍, പി.പ്രസാദ്, കെ.ബാലഗോപാല്‍ എം.ബി.രാജേഷ്, വീണാ ജോര്‍ജ് എന്നിവര്‍ ഒരു രൂപ പോലും മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റായി കൈപ്പറ്റിയിട്ടില്ല.

Latest News