കണ്ണൂര്‍ - കണ്ണൂരില്‍ കാട്ടുപോത്ത് ഓട്ടോറിക്ഷ തകര്‍ത്തു. ഓട്ടോ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി കണ്ണൂരിലെ കോളയാഡില്‍ ചങ്ങലഗേറ്റ് - പെരുവ റോഡിലാണ് ആക്രമണം. ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകര്‍ന്നു. കാട്ടുപോത്ത് വാഹനത്തില്‍ ഇടിച്ചതോടെ ഓട്ടോ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മറ്റ് വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം മൂലം പിന്നീട് കാട്ടുപോത്ത് കാട്ടിലേക്ക് കയറിപ്പോയി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ പ്രദേശത്ത് രണ്ട് ഇരുചക്രവാഹന യാത്രക്കാര്‍ കാട്ടുപോത്തിന്റെ ആക്രമണം നേരിട്ടിരുന്നു.