മാര്‍ക്ക് ലിസ്റ്റ് വിവാദം; ആര്‍ഷോയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും

കൊച്ചി - മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ നല്‍കിയ പരാതിയില്‍ എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും. പരീക്ഷയെഴുതാതെ തന്നെ ജയിപ്പിച്ചെന്ന രീതിയില്‍ രേഖകള്‍ പുറത്തുവന്നതിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്നാണ് ആര്‍ഷോയുടെ പരാതിയില്‍ പറയുന്നത്. കോളജ് പ്രിന്‍സിപ്പല്‍ അടക്കമുളളവരെ എതിര്‍കക്ഷിയാക്കിയാണ് കേസ്. എന്നാല്‍ ആര്‍ഷോയുടെ പേര് വിജയിച്ചവരുടെ പട്ടികയില്‍ കടന്നുകൂടിയത് സാങ്കേതികപ്പിഴവ് കൊണ്ടാണെന്ന് മഹാരാജാസ് കോളജ് ഗവേണിങ് കൗണ്‍സില്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ തന്നെ കരിവാരിത്തേക്കാനായി കരുതിക്കൂട്ടി വിവാദങ്ങള്‍ സൃഷ്ടിച്ചതാണെന്നാണ് ആര്‍ഷോ പറയുന്നത്.

 

Latest News