പാലക്കാട് - പട്ടാമ്പിയില്‍ ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ എട്ട് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കനും ശിക്ഷിച്ചു. കുലുകല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറിനെതിരാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയുടെ ഉടമസ്ഥതയിലുളള ബാര്‍ബര്‍ഷോപ്പില്‍ വെച്ചാണ് ലൈംഗികാതിക്രമം നടത്തിയതത്. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. പിഴ സംഖ്യ ഇരക്ക് നല്‍കാനും കോടതി വിധിച്ചു.