ദുബായ്-കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 18 ന് ദുബായിലെത്തും. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഭാഗമായ സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ദുബായ് ബിസിനസ് ബേയില്‍ ബുര്‍ജ് ഖലീഫ സ്‌റ്റേഷന് സമീപം താജിലായിരിക്കും ചടങ്ങ്.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് ഭാഗമായി വിഭാവനം ചെയ്യുന്ന സുപ്രധാന പ്രൊജക്ടാണ് കേരള സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി സെന്റര്‍. പ്രവാസികളുമായി സഹകരിച്ച് കേരളത്തില്‍ വരാനിരിക്കുന്ന പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിന്റെ ആദ്യ ചുവടാണ് ഇതുവഴി നടപ്പാകുക