Sorry, you need to enable JavaScript to visit this website.

ഒ.ഐ.സി.സി പ്രവാസി സേവന ഹെൽപ് ഡെസ്‌ക്കിന് മുഷ്‍രിഫയിൽ തുടക്കം 

ജിദ്ദ ഒ.ഐ.സി.സി സീസൺസ് റെസ്‌റ്റോറന്റിൽ സംഘടിപ്പിച്ച  ഹെൽപ് ഡെസ്‌ക്കിൽ മുഖ്യാതിഥിയായി എത്തിയ ബിനു വാഴമുട്ടം സംസാരിക്കുന്നു.
  • മുഖ്യാതിഥിയായി ബിനു വാഴമുട്ടം

ജിദ്ദ- ഒ.ഐ.സി.സി ജിദ്ദ ഹെൽപ് ഡെസ്‌ക്കിന് സീസൺസ് റെസ്‌റ്റോറന്റിൽ തുടക്കമായി. കഴിഞ്ഞ ഒമ്പത് വർഷത്തോളമായി ഒ.ഐ.സി.സിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന പ്രവാസി സേവന കേന്ദ്ര ഹെൽപ് ഡെസ്‌ക്കാണ് ഷറഫിയയിൽ നിന്നു മാറ്റി  മുഷ് രിഫയിലുള്ള സീസൺസ് റെസ്‌റ്റോറന്റിൽ ആരംഭിച്ചത്. 
പത്തനംതിട്ടയിലെ സീനിയർ മാധ്യമ പ്രവർത്തകനും മെട്രോ ചാനലിന്റെ മാനേജിംഗ് ഡയറക്ടറുമായ ബിനു വാഴമുട്ടം മുഖ്യതിഥിയായിരുന്നു. ജിദ്ദ ഒ.ഐ.സി.സിയുടെ വിവിധ സേവനങ്ങൾ, നോർക്ക പ്രവാസി ക്ഷേമനിധി എന്നിവയിൽ അംഗത്വം നൽകൽ, ഹജ്, ശബരിമല തീർഥാടകരെ സഹായിക്കൽ തുടങ്ങിയവ വിലമതിക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും, എല്ലാ മേഖലയിലും പ്രത്യേകിച്ചും നാടും മറുനാടും കൂട്ടിയിണക്കിക്കൊണ്ട് സാമൂഹിക സേവനം നടത്തുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. എല്ലാ ബുധനാഴ്ചകളിലുമാണ് ഒ.ഐ.സി.സി ഹെൽപ് ഡെസ്‌ക്ക് പ്രവർത്തിക്കുന്നത്. ഷറഫിയയിലെ ഇമ്പാല ഗാർഡൻ, തുടർന്ന് ഇമ്പീരിയൽ റെസ്‌റ്റോറന്റ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുമ്പോൾ നൂറുകണക്കിന് പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുവാനും, ആയിരക്കണക്കിന് പ്രവാസികൾക്ക് നോർക്ക ഇൻഷുറൻസ് കാർഡ് ലഭ്യമാകുവാനും, നിരവധി പ്രവാസികൾക്ക് പെൻഷൻ കിട്ടുവാനും ഇതിലൂടെ സാധിച്ചുവെന്നത് ഏറെ സന്തോഷം നൽകുന്നുവെന്ന് മുനീർ പറഞ്ഞു.
സീസൺസ് റെസ്‌റ്റോറന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സക്കീർ പുളിക്കൽ, കെ.പി.സി.സി ഐ.ടി സെൽ മുൻ മെമ്പർ ഇക്ബാൽ പൊക്കുന്ന്, മുൻ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ നൗഫൽ പാലക്കോത്ത്, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ, ട്രഷറർ ശ്രീജിത്ത് കണ്ണൂർ, ഒ.ഐ.സി.സി ശബരിമല സേവന കേന്ദ്ര കൺവീനർ അനിൽകുമാർ പത്തനംതിട്ട, ഹജ് വെൽഫെയർ ഫോറം ജനറൽ കൺവീനർ അഷ്‌റഫ് വടക്കേക്കാട്, ഒ.ഐ.സി.സി ഹജ് സെൽ കോഡിനേറ്റർ ഷമീർ നദ് വി കുറ്റിച്ചൽ, നാഷണൽ കമ്മിറ്റി പ്രവർത്തക സമതിയംഗം മനോജ് മാത്യു അടൂർ, മറ്റു ഭാരവാഹികളായ വിലാസ് അടൂർ, എബി കെ.ചെറിയാൻ മാത്തൂർ, സൈമൺ പത്തനംതിട്ട എന്നിവർ സംസാരിച്ചു. പ്രവാസി സേവന കേന്ദ്ര കൺവീനറും ഗ്ലോബൽ അംഗവുമായ അലി തേക്കുതോട് സ്വാഗതവും നോർക്ക ഹെൽപ് സെൽ കൺവീനറും ജനറൽ സെക്രട്ടറിയുമായ നൗഷാദ് അടൂർ നന്ദിയും പറഞ്ഞു. ബഷീർ അലി പരുത്തിക്കുന്നൻ, ഉസ്മാൻ കുണ്ടുകാവ്, ഷിബു തിരുവല്ല, ഉണ്ണി തെക്കേടത്ത്, സജി ജോർജ് കുറുങ്ങാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
 

Latest News