തൃശൂര്‍- ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. നന്തിപുലം സ്വദേശി കുന്നത്തുപറമ്പില്‍ വാസുവിന്റെ മകന്‍ ഷിജു (39) ആണ് മരിച്ചത്.മുരിയാട് ആനന്ദപുരം വെളളിലാംകുന്ന് സ്‌റ്റോപ്പിനുസമീപമാണ് സംഭവം.
കല്ലൂര്‍ ഇരിങ്ങാലക്കുട റൂട്ടിലോടുന്ന ഭുവനേശ്വരി അമ്മ എന്ന ബസിലെ ഡ്രൈവറാണ് ഷിജു. വൈകിട്ട് നാലരയോടെ സ്‌റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റിയ ശേഷം ബസ് മുന്നോട്ടെടുക്കാത്തതിനെ തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് ഷിജു െ്രെഡവര്‍ സീറ്റില്‍ തളര്‍ന്ന് ഇരിക്കുന്നത് സഹപ്രവര്‍ത്തകര്‍ കണ്ടത്. ഉടനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.