Sorry, you need to enable JavaScript to visit this website.

പുല്‍പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതികളുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

പുല്‍പ്പള്ളി - പുല്‍പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇ ഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് റെയ്ഡ് നടത്തിയത്.. കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ എബ്രാഹം, മുന്‍ ബാങ്ക് സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരന്‍ സജീവന്‍ കൊല്ലപ്പളളി എന്നിവരുടെ വീടുകളിലും പുല്‍പ്പള്ളി ബാങ്കിലുമാണ് റെയ്ഡ് നടത്തിയത്. കേസന്വേഷണം ഇ ഡി ഏറ്റെടുത്തതിന്റെ ഭാഗമായാണ് റെയ്ഡ്. കര്‍ഷകരുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ പരാതിക്കാരന്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നടപടി. പ്രാഥമിക അനവേഷണത്തില്‍ തട്ടിപ്പ് ബോധ്യപ്പെട്ടാല്‍ വസ്തുവകകള്‍ കണ്ടുകെട്ടും. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വായ്പ്പയെടുത്ത 38 പേര്‍ തട്ടിപ്പിനിരയായി.
കെ കെ എബ്രഹാം ബാങ്ക് ഭരണസമിതി പ്രസിഡണ്ട് ആയിരിക്കെ എട്ടു കോടി രൂപയുടെ ക്രമക്കേടാണ് സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത്.  കേസില്‍ കെ കെ എബ്രഹാം നിലവില്‍ റിമാന്‍ഡിലാണ്. കേസിനെ തുടര്‍ന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം എബ്രഹാം രാജിവച്ചിരുന്നു.

 

Latest News