റിയാദ് - സൗദി തലസ്ഥാന നഗരയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കില്‍ അഗ്നിബാധ. ബങ്കിനകത്തു വെച്ച് വാഹനത്തിലാണ് തീ ആദ്യം പടര്‍ന്നുപിടിച്ചത്. വൈകാതെ കൂടുതല്‍ സ്ഥലത്തേക്ക് തീ പടരുകയായിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍, കിഴക്കന്‍ പ്രവിശ്യയിലെ അല്‍കോബാറില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ പടര്‍ന്നുപിടിച്ച തീയും സിവില്‍ ഡിഫന്‍സ് അധികൃതര്‍ അണച്ചു. റെസ്റ്റോറന്റിന് പുറത്ത് സ്ഥാപിച്ച എയര്‍ കണ്ടീഷനര്‍ യൂനിറ്റിലാണ് അഗ്നിബാധയുണ്ടായത്. ആര്‍ക്കും പരിക്കില്ല.