Sorry, you need to enable JavaScript to visit this website.

വടക്കാഞ്ചേരിയില്‍ എ.ഐ ക്യാമറ  കാര്‍ ഇടിച്ചുതകര്‍ത്തു

പാലക്കാട്-ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാനായി സ്ഥാപിച്ച എ ഐ ക്യാമറ കാര്‍ ഇടിച്ചുതകര്‍ത്തു. വടക്കാഞ്ചേരിയില്‍ ആയക്കാട്ട് സ്ഥാപിച്ചിരുന്ന ക്യാമറയാണ് ഇന്നലെ രാത്രി പതിനൊന്നുമണിയോടെ ഉണ്ടായ അപകടത്തില്‍ തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ ക്യാമറ സ്ഥാപിച്ച സ്റ്റാന്‍ഡ് അടക്കം തകര്‍ന്നിട്ടുണ്ട്. അപകടശേഷം നിറുത്താതെ പോയ വാഹനത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടമാണോ, മനഃപൂര്‍വമാണോ എന്നകാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.
വാഹനം ഇടിച്ച് റോഡ് ക്യാമറ നശിക്കുന്ന സാഹചര്യം വന്നാല്‍, വാഹന ഉടമയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ കഴിയുന്ന കേസുകളില്‍ അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാണ് അധികൃതരുടെ തീരമാനം. നിയമ നടപടികളിലേക്ക് പോകുന്ന കേസുകളില്‍ ക്യാമറ ശരിയാക്കാനുള്ള തുക മോട്ടര്‍ വാഹന വകുപ്പ് നല്‍കും. ചെലവായ തുക കേസ് പൂര്‍ത്തിയാകുമ്പോള്‍ മോട്ടര്‍ വാഹന വകുപ്പിന് നഷ്ടപരിഹാരമായി ലഭിക്കും. പുതുതായി സ്ഥാപിച്ച 10 ക്യാമറകള്‍ വാഹനം ഇടിച്ചു നശിച്ചു. ഇതിനിടെ,  എ ഐ ക്യാമറയുമായി ബന്ധപ്പെട്ട അവലോകന യോഗം ഇന്ന് നടക്കും. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ഗതാഗത കമ്മിഷണറും പങ്കെടുക്കും.
 

Latest News